കെ ജെ യു ഉടുമ്പൻചോല മേഖല സമ്മേളനം ഒക്ടോബർ 26ന്

കെ ജെ യു ഉടുമ്പൻചോല മേഖല സമ്മേളനം ഒക്ടോബർ 26 ന് നെടുങ്കണ്ടത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുങ്കണ്ടം പ്രസ് ക്ലബ് ഹാളിൽ വച്ച് നടക്കുന്ന സമ്മേളനം ഉടുമ്പൻചോല എംഎൽഎ എംഎം മണി ഉദ്ഘാടനം ചെയ്യും.യൂണിയൻ ജില്ലാ പ്രസിഡൻറ് ഡോക്ടർ ബിജു ലോട്ടസ് മുഖ്യപ്രഭാഷണം നടത്തുകയും മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുകയും ചെയ്യും.ജില്ലാ സംസ്ഥാന നേതാക്കൾ, ഉടുമ്പൻചോല താലൂക്കിലെ മാധ്യമം താലൂക്കിലെ മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ജോമോൻ താന്നിക്കൽ,കൺവീനർ അനീഷ് പി എ എന്നിവർ അറിയിച്ചു.