പേഴുംകണ്ടം സെന്റ് ജോസഫ് പള്ളിയിൽ വി. യൂദാശ്ലീഹായുടെ തിരുനാളും കുരിശുപള്ളി വെഞ്ചിരിപ്പും 2024 ഒക്ടോബർ 25 മുതൽ നവംബർ 10 വരെ

കാഞ്ചിയാർ പേഴുംകണ്ടം സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൂദാസ്ലീഹായുടെ തിരുനാളും കുരിശുപള്ളി വെഞ്ചരിപ്പിനും ആണ് കൊടിയേറിയത്. ഒക്ടോബർ 25 മുതൽ നവംബർ 10 വരെയുള്ള തീയതികളിലാണ് ആഘോഷ പരിപാടികൾ. ഒക്ടോബർ 25 വെള്ളിയാഴ്ച തിരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനയും ധ്യാനവും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഫാദർ ജീൻസ് കാരക്കാട്ട് നിർവഹിച്ചു. നവംബർ 3 ഞായറാഴ്ച കുരിശുപള്ളി വെഞ്ചിരിപ്പും ആഘോഷമായ തിരുനാൾ കുർബാന സന്ദേശവും ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. യൂദാശ്ലീഹാ കപ്പേളയിലേക്ക് പ്രതിക്ഷണവും നടക്കും. അന്ന് സ്നേഹവിരുന്ന് ഗാനമേള എന്നിവയും ഉണ്ടായിരിക്കും.
ഫാദർ മനു മാത്യു, ഫാദർ വർഗീസ് തണ്ണിപ്പാറ, ഫാദർ ഷിനോ പുതുശ്ശേരി, ഫാദർ ചാൾസ് തോപ്പിൽ, ഫാദർ ജോൺസൺ മുണ്ടിയത്ത്, ഫാദർ പ്രിൻസ് ചക്കാലയിൽ, വികാരി ഫാദർ ജെയിംസ് പൊന്നമ്പേൽ, വികാരി ഫാദർ ജോസഫ് കൊച്ചോഴത്തിൽ , വികാരി ഫാദർ ജോസഫ് കോയിക്കൽ, വികാരി ഫാദർ തോമസ് വടക്കേ ഈന്തോട്ടത്തിൽ, വികാരി ഫാദർ ഡൊമിനിക് കോയിക്കൽ, വികാരി ഫാദർ അബ്രഹാം ഇരട്ടച്ചിറയിൽ, വികാരി ഫാദർ ടിനു പാറക്കടവിൽ, തുടങ്ങിയ വൈദികർ വിവിധ ദിവസങ്ങളിലെ വിശുദ്ധ കുർബാനകൾ അർപ്പിക്കും. എല്ലാ ദിവസവും ജപമാല,നൊവേന, ലത്തഞ്ഞ് എന്നിവ ഉണ്ടായിരിക്കും. തിരുന്നാളിന്റെ സമാപന ദിവസം കാഞ്ചിയാർ സെൻമേരിസ്,പാലാക്കട സെന്റ് ജോർജ് കുരിശടികളിലേക്ക് പ്രദക്ഷിണവും, നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും.