സംസ്ഥാന സർക്കാരിന്റെ ഇടുക്കി ജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഈ മാസം 26ന് ഇടുക്കി ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ്

ചെറുതോണിയിൽ നടക്കുന്ന സമര പരിപാടികൾ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യുമെന്നും പാർട്ടിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ സമരപരിപാടിയിൽ പങ്കെടുക്കുമെന്നും പ്രൊഫ എം.ജെ. ജേക്കബിനൊപ്പം മറ്റു നേതാക്കളും ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കൊട്ടിഘോഷിച്ചു നടത്തിയ ഭൂപരിഷ്കരണ നിയമം ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവുമായില്ല , കാലങ്ങളായി ജില്ലയിൽ നിലനിൽക്കുന്ന പട്ടയ വിഷയത്തിൽ കാര്യമായ പരിഹാരമുണ്ടായില്ല,മുഖ്യമന്ത്രി നേരിട്ട് കട്ടപ്പനയിൽ വന്ന് പ്രഖ്യാപിച്ച ഇടുക്കി പാക്കേജിന്റെ കാര്യത്തിൽ യാതൊരു പുരോഗതിയുമില്ല,
ഇടുക്കി മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങളെപ്പറ്റി ആരോഗ്യ മന്ത്രിയുടെയും, ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിയുടെയും,വാഗ്ദാനങ്ങൾക്കപ്പുറത്ത് ജനങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നില്ല ന്നും കേരളത്തേ ആകമാനം ബാധിക്കുന്ന മുല്ലപ്പെരിയാർ വിഷയത്തിലും സർക്കാരിന്റെ നിസംഗത വെളിപ്പെടുത്തുകയാണെന്നും ജില്ലാപ്രസിഡൻറ് പ്രൊഫ. എം.ജെ. ജേക്കബ് ആരോപിച്ചു. ചെറുതോണിയിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ, മറ്റു നേതാക്കളായ അഡ്വ. എബി തോമസ്, ജോയി കൊച്ചുകരോട്ട്, ടോമി തൈലംമനാൽ, വി. എ. ഉലഹന്നാൻ എന്നിവരും പങ്കെടുത്തു.