രാജാക്കാട് സി എച്ച് സി യിലെ വനിതാ വാര്‍ഡിന് പുതിയ കെട്ടിടം : നിര്‍മ്മാണോദ്ഘാടനം എം.എം മണി എം എല്‍ എ നിര്‍വ്വഹിച്ചു

Oct 18, 2024 - 16:06
 0
രാജാക്കാട് സി എച്ച് സി യിലെ വനിതാ വാര്‍ഡിന് പുതിയ കെട്ടിടം : നിര്‍മ്മാണോദ്ഘാടനം എം.എം മണി എം എല്‍ എ നിര്‍വ്വഹിച്ചു
This is the title of the web page

രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ (സി എച്ച് സി) വനിതാ വാര്‍ഡിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു. നിര്‍മ്മാണോദ്ഘാടനം മുല്ലക്കാനം ആശുപത്രി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഉടുമ്പന്‍ചോല എം എല്‍ എ എം.എം മണി നിര്‍വ്വഹിച്ചു. സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ന്യുനപക്ഷക്ഷേമവകുപ്പാണ് പദ്ധതി നിര്‍വഹിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിര്‍മ്മാണച്ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ്. പുതിയ കെട്ടിടത്തില്‍ വാര്‍ഡ്, നേഴ്‌സസ് റൂം, നേഴ്‌സസ് സ്റ്റേഷന്‍, അഞ്ച് ശൗചാലയങ്ങള്‍, വാഷ് ഏരിയ, വരാന്ത, സ്റ്റോര്‍ റൂം എന്നിവയുള്‍പ്പടെ 244.88 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ താഴത്തെനിലയും, 22 ചതുരശ്ര മീറ്ററില്‍ ഒന്നാംനിലയില്‍ സ്റ്റെയര്‍റൂം ഉള്‍പ്പെടെ ആകെ 266.88 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം വിഭാവനം ചെയ്തിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 38.19 ലക്ഷം രൂപയും കേന്ദ്രവിഹിതമായി 57.29 ലക്ഷം രൂപയുമുള്‍പ്പടെ ആകെ 95.48 ലക്ഷം രൂപയാണ് അടങ്കല്‍. അടുത്തവര്‍ഷം മാര്‍ച്ച് 31 ന് മുന്‍പ് പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതാണ്.പരിപാടിയില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെടി കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow