കട്ടപ്പന ഉപജില്ലാ തല ജീൻഹെൻട്രി ഡുനാൻ്റ് അനുസ്മരണ ക്വിസ്സ് മത്സരവും പ്രസംഗ മത്സരവും നടന്നു

കട്ടപ്പന ഉപജില്ലാ തല ജീൻഹെൻട്രി ഡുനാൻ്റ് അനുസ്മരണ ക്വിസ്സ് മൽസരവും പ്രസംഗ മൽസരവും കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജെ ആർ സി ഇടുക്കി ജില്ലാ കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് ജില്ലാ എക്സിക്യൂട്ടീവ് അംഗവും കട്ടപ്പന മുൻസിപ്പൽ കൗൺസിലറുമായ ജോയി ആനിത്തോട്ടം യോഗം ഉദ്ഘാടനം ചെയ്യുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.
ജൂണിയർ റെഡ് ക്രോസ് കട്ടപ്പന ഉപജില്ലാ കോ ഓർഡിനേറ്റർ സിനി കെ വർഗീസ്, കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മോൻ ജോസഫ്,കാൽവരി മൗണ്ട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രസാദ സി എം സി എന്നിവർ ആശംസകൾ അർപ്പിച്ചു. ക്വിസ്സ് മൽസരം യുപി വിഭാഗത്തിൽ ശാന്തിഗ്രാം ഗവൺമെൻ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ അമൃത ബിജു, അനഘ അജിത് കുമാർ എന്നിവർ ഒന്നാം സ്ഥാനവും സെൻ്റ് ജെറോംസ് യുപി സ്കൂൾ കട്ടപ്പനയിലെ പാർവ്വണ പ്രമോദ്, ഇവാന റെജി എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ സെൻ്റ് മേരീസ് ഹൈസ്കൂൾ മുരിക്കാശ്ശേരിയിലെ അശ്വതി ബിജുവും ശ്രേയ മരിയ അജേഷും ഒന്നാം സ്ഥാനവും മന്നം മെമ്മോറിയൽ ഹൈസ്കൂൾ നരിയമ്പാറയിലെ അനന്തകൃഷ്ണൻ എസ് നായർ, ശിവാനി ഷിബു എന്നിവർ രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗം പ്രസംഗ മൽസരത്തിൽ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെൻ്റ് സ്കൂളിലെ ആൻമരിയ സോജൻ ഒന്നാം സ്ഥാനവും സെൻ്റ് ജെറോംസ് യുപി സ്കൂളിലെ ഇവാൻ റെജി രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ വിമലഗിരി ഹൈസ്കൂളിലെ ജിയ മെറിൻ ജോബി ഒന്നാം സ്ഥാനവും ഗവൺമെൻ്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ മുരിക്കാട്ടു കുടിയിലെ എയ്ജൽ സുനിൽ രണ്ടാം സ്ഥാനവും നേടി.