സിപിഐഎം കട്ടപ്പന പള്ളിക്കവല ബ്രാഞ്ച് സമ്മേളനം നടന്നു
സിപിഐഎം കട്ടപ്പന പള്ളിക്കവല ബ്രാഞ്ച് സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന പ്രവർത്തകൻ കെ. ശശിധരൻ പതാക ഉയർത്തി.തുടർന്ന് പ്രവർത്തകർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.സമ്മേളനം ഉടുംമ്പൻചോല എം.എൽ.എ എം.എം മണി ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.
കാർട്ടൂണിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ സജിദാസ് മോഹൻ,കവിയും അഭിഭാഷകനും പുരോഗമന കലാസാഹിത്യ സംഘം സജീവ സംഘടാകനുമായ അഡ്വ.ദീപു,അധ്യാപകൻ , സംവിധായകൻ, ഫോട്ടോഗ്രാഫർ എന്നീ മേഖലയിൽ കഴിവുതെളിയിച്ച വിപിൻ വിജയൻ,സംഗീത അധ്യാപികയും സാംസ്കാരിക വകുപ്പ് ഫെല്ലോഷിപ്പ് ജേതാവുമായ കലാമണ്ഡലം ഹരിത,ഗായകനും മിമിക്രി കലാകാരനും ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിമുമായ രാജേഷ് ലാൽ,അത് ലറ്റിക് യോഗ, കുങ്ഫു എന്നിവയിൽ ദേശീയ താരമായ ദുർഗ മനോജ്,മികച്ച വനിതാ മാധ്യമ പ്രവർത്തക അജിത അനൂപ് എന്നിവരെ എം.എം മണി എം.എൽ.എ പുരസ്കാരം നൽകി ആദരിച്ചു.
വി.കെ സോമൻ അധ്യക്ഷതവഹിച്ചു.,സിപിഐഎം കട്ടപ്പന ഏരിയാ സെക്രട്ടറി വി.ആർ സജി,ഏരിയ കമ്മിറ്റി അംഗങ്ങളായ എം.സി ബിജു,പൊന്നമ്മ സുഗതൻ,ലിജോബി ബേബി,ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ആർ.മുരളി എന്നിവർ സംസാരിച്ചു. ഗായകൻ രാജേഷ് ലാൽ വിപ്ലവഗാനങ്ങൾ അവതരിപ്പിച്ചു.തുടർന്ന് റിപ്പോർട്ട് അവതരണം, ചർച്ച എന്നിവ നടന്നു. സമ്മേളനം സി.ജെ ജോമോനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.