കട്ടപ്പന ഫൊറോനാ എസ്.എം. വൈ എം ന്റെ ആഭിമുഖ്യത്തിൽ ഉത്സവ് 2024 എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചു
യുവജനങ്ങളുടെ കഴിവും വ്യക്തിമുദ്രയും പതിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് എം വൈ എം കലോത്സവ വേദികൾ ഒരുക്കുന്നത്. കട്ടപ്പന ഫൊറോന എസ് എം വൈ എമ്മിന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോർജ് സ്കൂൾ അങ്കണത്തിലാണ് കലോത്സവം സംഘടിപ്പിച്ചത്. ഉത്സവ് 2024 എന്ന പേരിൽ നടന്ന മത്സരങ്ങളിൽ നിരവധി മത്സരാർത്ഥികളാണ് പങ്കെടുത്തത്.
ഫൊറോനയിലെ 12 ഇടവകകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. .പ്രസംഗം, ലളിതഗാനം, മാർഗംകളി,പരിചമുട്ട്, ദൃശ്യാവതരണം, തെരുവ് നാടകം തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി. ഇവിടെ വിജയിക്കുന്നവർ രൂപതാതല മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടും.
What's Your Reaction?