പീരുമേട് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി പെരുവന്താനം കൊക്കയാർ പഞ്ചായത്ത് തല സർഗോത്സവം നടന്നു

പീരുമേട് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി പെരുവന്താനം കൊക്കയാർ പഞ്ചായത്ത് തല സർഗോത്സവം പെരുവന്താനം ഗവൺമെൻ്റ് യു പി എസ്സിൽ പെരുവന്താനം പഞ്ചായത്ത് പ്രസിഡൻറ് നിജിനി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് മെമ്പർ കെ ആർ വിജയൻ മുഖ്യപ്രഭാഷണം നടത്തി.പെരുവന്താനം കൊക്കയാർ പഞ്ചായത്തുകളിലെ 14 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
പി.റ്റി.എ പ്രസിഡൻറ് നജുമി അഷ്റഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ പെരുവന്താനം പഞ്ചായത്ത് പ്രസിഡൻറ് നിജിനി ഷംസുദീൻ കൊക്കയാർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വർണലത അപ്പുക്കുട്ടൻ , പെരുവന്താനം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലിക്കുട്ടി ജോസഫ്, വാർഡ് മെമ്പർ നിസാർ പാറയ്ക്കൽ ,പീരുമേട് AEO എം. രമേശ്, വിദ്യാരംഗം കലാസാഹിത്യ വേദി ഇടുക്കി ജില്ലാ കൺവീനർ ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ പങ്കെടുത്തു.
പെരുവന്താനം പഞ്ചായത്ത് തലത്തിൽ GUPS പെരുവന്താനം ഓവറോൾ ചാമ്പ്യന്മാരായി. ST GEORGE LPS ചെറുവള്ളിക്കുളം രണ്ടാം സ്ഥാനത്തും എത്തി. കൊക്കയാർ പഞ്ചായത്ത് തലത്തിൽ ST.ANTONYS LPS മുണ്ടക്കയം ഒന്നാം സ്ഥാനവും സെൻ്റ് ലൂയിസ് എൽ. പി. എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.