കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു
കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു. 33 അജണ്ടകളാണ് ചർച്ചാവിഷയമായത് .2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായിട്ടുള്ള ജൈവവള വിതരണം പദ്ധതിയിൽ ഗുണഭോക്താക്കൾ 25% അടച്ച് വളം വാങ്ങി, ബാക്കി 75% തുക കർഷകർ ആവശ്യപ്പെടുന്ന സഹകരണ സംഘങ്ങളുടെയോ ഏജൻസിയുടെയോ ബാങ്ക് അക്കൗണ്ടിൽ കർഷകന്റെ സമ്മതത്തോടെ നിക്ഷേപിക്കുന്നതിന് യോഗത്തിൽ തീരുമാനമായി.
നഗരസഭയിൽ ഏറ്റെടുത്ത പ്രവർത്തികൾ പൂർത്തീകരിക്കാത്ത കോൺടാക്ട് മാരുടെ ലിസ്റ്റ് സംബന്ധിച്ച്, എഗ്രിമെന്റ് കാലാവധി 6 മാസത്തിനു ശേഷവും പ്രവർത്തികൾ പൂർത്തീകരിക്കാത്ത കോൺടാക്ട് മാർക്ക് നിയമാനുസൃതമായ നോട്ടീസ് നൽകുന്നതിനും തീരുമാനിച്ചു.
വാർഷിക പദ്ധതി 2024- 25 വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡി പദ്ധതി നിർവഹണം സംബന്ധിച്ചും, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, ലാപ്ടോപ് വിതരണം, മാർക്കറ്റിലെ മുറികൾ അറ്റകുറ്റപ്പണി നടത്തുന്നത് സംബന്ധിച്ചും,ബയോ വേസ്റ്റ് നിർമാർജനം, ആധുനിക നിലവാരത്തിൽ പാർക്ക് നിർമ്മിക്കുന്നത് ജ്യോതിസ് നഗർ റസിഡൻസ് അസോസിയേഷന്റെ കത്ത് ലഭിച്ചത് തുടങ്ങിയവയിൽ ചർച്ചകൾ ഉണ്ടായി.