കേരള കോൺഗ്രസ്സ് 60 ആം ജന്മ വാർഷികം വിപുലമാക്കി കട്ടപ്പനയിലെ വിവിധ കമ്മിറ്റികൾ

1964 ഒക്ടോബർ ഒമ്പതിന് കോട്ടയത്ത് രൂപം കൊണ്ട കേരള കോൺഗ്രസ് കഴിഞ്ഞ 60 വർഷത്തിനിടെ വലിയ വളർച്ചയാണ് നേടിയത്. ഏഴോളം പുതിയ പാർട്ടികൾക്ക് കേരള കോൺഗ്രസിന്‍റെ മണ്ണ് വളക്കൂറാകുകയും ചെയ്തു.പാവപ്പെട്ട കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടി ജന്മംകൊണ്ട് പോരാടിയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ്. ഹൈറേഞ്ചിലെ വികസനത്തിനും, പട്ടയ പ്രശ്ന പരിഹാരത്തിനും കുടിയേറ്റ കർഷകരുടെ സംരക്ഷണത്തിനും മുന്നിൽ നിന്ന് പ്രവർത്തിച്ച പാർട്ടിയാണ് കേരള കോൺഗ്രസ് എന്ന് കട്ടപ്പന സൗത്ത് കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തിക്കൊണ്ട് കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് മനോജ് എം തോമസ് പറഞ്ഞു.
കേരള കോൺഗ്രസ് നോർത്ത് കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റി അംഗം ജോസ് ഇട്ടിയിൽ പതാക ഉയർത്തി.മണ്ഡലം പ്രസിഡന്റ് ഷാജി കൂത്തോടി, നേതാക്കളായ ടെസിൻ കളപ്പുര, ജോമറ്റ് ഇളംതുരുത്തിയിൽ,മാത്യു വാലുംമേൽ,ബിജു വാഴപ്പനാടി, ബിനോയ് കുളത്തിങ്കൽ, ആനന്ദ് വടശ്ശേരി, ജോയി ഞാവള്ളി, ഷാജി പാലത്തിനാൽ, ഔസേപ്പച്ചൻ തുളശ്ശേരി, ജോസ് പയ്യമ്പള്ളി, തുടങ്ങിയവർ നേതൃത്വം നൽകി.