ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്

ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ബി ജെ പി പ്രവർത്തർ നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപമുയരുന്നത്. കാലപ്പഴക്കം ചെന്നതു കൊണ്ട് തന്നേ ഇവിടെ പുതിയ പാലം നിർമ്മിക്കണമെന്നാണ് ആവശ്യമുയരുന്നത്.എത്രയും വേഗം പുതിയ പാലം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി രംഗത്തു വരുമെന്നാണ് നേതാക്കൾ പറയുന്നത്.
കൽകെട്ട് ഇടിഞ്ഞതോടെ ഇരുചക്ര വാഹനങ്ങളൊഴികെ ഒരു വാഹനവും ഇതുവഴി കടന്നു പോകാത്ത സാഹചര്യമാണ് ഉണ്ടായതും. പൈനാവ് ബ്രിഡ്ജ് സെക്ഷൻ A E സൂസൻ സാറാ സാമുവലിന്റെയും പൊതുമരാമത്ത് AE യുടെയും നേതൃത്വത്തിൽ എസ്റ്റിമേറ്റ് എടുത്തു.കൽകെട്ട് ഇടിഞ്ഞതോടെ വിദ്യാർത്ഥികളടക്കമുള്ളവർ 7കിലോ മീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.