കേന്ദ്രസർക്കാറിൻ്റെ പുതുക്കിയ പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻ

Oct 6, 2024 - 13:27
 0
കേന്ദ്രസർക്കാറിൻ്റെ പുതുക്കിയ പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്രസർക്കാറിൻ്റെ പുതിയ കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ . ഇക്കാര്യം സംബന്ധിച്ച് കളക്ട്രേറ്റ് കോൺഫറൻസ്ഹാളിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കരട് വിജ്ഞാപനത്തിൻ്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് 2014 മാർച്ച് മാസം 14ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനം യാതൊരുവിധ മാറ്റങ്ങളും ഇല്ലാതെ അഞ്ചാം തവണയും ഈ വർഷം ജൂലൈ 30ന് പുനർവിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് യോഗം ചേർന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 123 വില്ലേജുകളിലെ വനഭൂമിയുടെ അളവ് 8711 ചതുരശ്ര കിലോമീറ്റർ ആയി കണ്ടെത്തി. ഇക്കാര്യം ഉൾപ്പെടെയുള്ള റിപ്പോർട്ട് 2024 മെയ് മാസത്തിൽ കേന്ദ്ര ഗവൺമെന്റ്റിന് .സമർപ്പിച്ചു.. ഈ റിപ്പോർട്ട് സമർപ്പിക്കുന്ന ഘട്ടത്തിൽ പരിസ്ഥിതിലോല മേഖലയുടെ വിസ്തീർണവും പരിധിയും സംബന്ധിച്ച് സംസ്ഥാന ഗവൺമെന്റിന് കൂടുതലായി പറയുന്നതിനുള്ള സാഹചര്യം നിലനിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി മന്ത്രി യോഗത്തെ അറിയിച്ചു .

ഈ വർഷം ജൂലൈ 30ലെ കരട് വിജ്ഞാപനത്തിൽ 2014 മാർച്ച് 14ലെ വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുള്ള ഭൂമിയിൽനിന്ന് ഒരിഞ്ച് കുറയുകയോ കൂടുകയോ ചെയ്തിട്ടില്ല. ഭൂമിയുടെ വിസ്തൃതി ഒമ്പതിനായിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിമൂന്ന് പോയിന്റ് ഏഴ് ചതുരശ്ര കിലോമീറ്റർ തന്നെയാണ്. എന്നാൽ മുൻപുണ്ടായിരുന്ന വില്ലേജുകൾ വിഭജിച്ച് പുതിയ വില്ലേജുകൾ ഉണ്ടായിരുന്നത് ചേർക്കാൻ വിട്ടു പോയത് പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെട്ടപ്പോൾ വില്ലേജുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്:

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇത് കരട് വിജ്ഞാപനത്തിൽ മാത്രമാണുള്ളത്. സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങളിൽ വനം ഇല്ലാത്ത വില്ലേജുകളെ ഒഴിവാക്കിയിട്ടുണ്ട്. പുതുക്കിയ കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡീൻ കുര്യാക്കോസ്എം പി ,എം എൽ എമാരായ എം എം മണി ,വാഴൂർ സോമൻ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു, ജില്ലാ കളക്ടർ വി വിഘ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow