കെപിഎംഎസ് ഇടുക്കി ജില്ലാ നേതൃയോഗം കട്ടപ്പനയിൽ സംഘടിപ്പിച്ചു

കെപിഎംഎസ് ഇടുക്കി ജില്ലാ നേതൃയോഗം കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിലാണ് സംഘടിപ്പിച്ചത്. പട്ടിജാതി-പട്ടികവർഗ സംവരണത്തിൽ മേൽത്തട്ട് പരിധിനിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകികൊണ്ടുള്ള 2024 ആഗസ്റ്റ് 1ലെ സുപ്രീംകോടതി വിധി രാജ്യത്തെ പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളുടെ ഇടയിൽ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.
ഈ വിധിയെ മറികടക്കാൻ കേന്ദ്രസർക്കാരും, ഈ വിധി നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെപിഎംഎസ്പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സംഘടനയെ സമര സജ്ജമാക്കുവാനും, നയപരിപാടികൾ വിശദീകരിക്കുന്നതിനുമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നേത്യസംഗമങ്ങൾ ചേരുന്നതിന്റെ ഭാഗമായിയാണ് കട്ടപ്പനയിലും യോഗം ചേർന്നത്.
യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സംഘടനാ സംസ്ഥാന അസി. സെക്രട്ടറി പി.വി.ബാബു അധ്യക്ഷനാകും. സെക്രട്ടറിയേറ്റ് അംഗം. സാബു കൃഷ്ണൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ.കെ.രാജൻ, സുനീഷ് കുഴിമറ്റം, ശിവൻ കോഴിക്കമാലി,കെ.ടി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു..ജില്ലയിലെ അഞ്ചുതാലൂക്ക് യൂണിയനുകളിലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.