റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന , തിരിപ്പൂര് ഗ്രീൻസിറ്റി പ്രൈഡ് റോട്ടറി ക്ലബ്ബ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളയാം കുടി അസ്സീസി സ്പെഷ്യൽ സ്കൂളിൽ സി സി ടി വി പ്രൊജക്‌ട് ഉത്ഘാടനം ചെയ്തു

റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന , തിരിപ്പൂര് ഗ്രീൻസിറ്റി പ്രൈഡ് റോട്ടറി ക്ലബ്ബ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ റോട്ടറി 7വണ്ടേഴ്സ് ബൈക്ക് റൈഡിന്റെ ഭാഗമായിട്ടാണ് വെള്ളയാം കുടി അസ്സീസി സ്പെഷ്യൽ സ്കൂളിൽ സിസി ടിവി പ്രൊജക്‌ട് ഉത്ഘാടനം ചെയ്തത്.റോട്ടറി ഡിസ്ട്രിക് ക്ലബ്ബ് നടപ്പിലാക്കുന്ന ബ്ലോസം പ്രൊജക്റ്റ് ന്റെ ഭാഗമായാാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
തിരുപ്പൂർ റോട്ടറി ക്ലബ്ബിൽ നിന്നും 13 അംഗങ്ങൾ ഹൈറേഞ്ചിലെ 7 ക്ലബ്ബുകൾ സന്ദർശിച്ചു. തുടർന്നാണ് സ്കൂളിൽ പദ്ധതി നടപ്പിലാക്കിയത്.റോട്ടറി എ എസ് എസ് ഐ ഗവർണർ പി എം ജോസഫ് പദ്ധതി ഉത്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബൈജു അബ്രഹാം അദ്ധ്യക്ഷനായിരുന്നു. ക്ലബ്ബ് സെക്രട്ടറി ബൈജു ജോസ്, റോയി മാത്യു,അജോ ജോസഫ്, അജോ അബ്രഹാം മിധുൻ കുര്യൻ, ബോണി എന്നിവർ പങ്കെടുത്തു.