കേരള ജേർണ്ണലിസ്റ്റ് യൂണിയൻ (KJU) കട്ടപ്പന മേഖല സമ്മേളനം പ്രസ് ക്ലബ്ബ് ഹാളിൽ നടന്നു

KJU ഇടുക്കി ജില്ലാ സമ്മേളനംനവംബർ 22 ,23 തീയതികളിലായി വെള്ളാപ്പാറയിൽ നടക്കും.ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഏഴു മേഖല സമ്മേളനം നടക്കും.മേഖല സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചാണ് കട്ടപ്പന മേഖല സമ്മേളനം നടന്നത്.കട്ടപ്പന പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനം KJU സംസ്ഥാന വൈസ് പ്രസിഡന്റ് MA ഷാജി ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ജെയ്ബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ഡോ: ബിജു ലോട്ടസ്, ജില്ലാ സെക്രട്ടറി കെ.എസ് മധു തുടങ്ങിയവർ സംസാരിച്ചുപ്രാദേശീക മാധ്യമ പ്രവർത്തകരെ ക്ഷേമനിഥിയിൽ ഉൾപ്പെടുത്താകുന്ന സർക്കാർ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 16 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് കട്ടപ്പന,
നെടുങ്കണ്ടം പീരുമേട്, ഇടുക്കി മേഖലകളിൽ നിന്ന് 25 അംഗങ്ങൾ പങ്കെടുക്കുന്നതിനും തീരുമാനിച്ചു.സമ്മേളനത്തിന് ശേഷം പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.മേഖല പ്രസിഡന്റായി ജെയ്ബി ജോസഫ് ഇടുക്കിലൈവ് ,സെക്രട്ടറിയായി റോയി വർഗ്ഗീസ് എച്ച് സി എൻ, ട്രഷററായി കെ.ജി അജിത ഇടുക്കി വിഷൻ എന്നിവരെ തിരഞ്ഞെടുത്തു.