മാങ്കുളം പെരുമ്പന്‍കുത്തില്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

എറണാകുളം പെരുമ്പടപ്പ് സ്വദേശി മെലൂസ് ജൂഡാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മെലൂസ് ജൂഡ് സുഹൃത്തുമൊന്നിച്ച് പെരുമ്പന്‍കുത്തിലെ പുഴയരികില്‍ എത്തി. വാഹനം നിര്‍ത്തിയ ശേഷം മെലൂസ് ജൂഡ് പുഴയിലേക്കിറങ്ങി. പുഴയുടെ അപകടം നിറഞ്ഞ ഭാഗത്തേക്ക് മെലൂസ് ജൂഡ് നീങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കരയില്‍ നിന്ന് സുഹൃത്ത് വിലക്കിയിട്ടും യുവാവ് മുഖവിലക്കെടുത്തില്ലെന്നും പറയപ്പെടുന്നു. പുഴയില്‍ മുങ്ങിയ യുവാവിനെ പിന്നീട് സമീപവാസികള്‍ ചേര്‍ന്ന് കരക്കെത്തിച്ച ശേഷം അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.