കടുവ സങ്കേതത്തിന് കുടിയൊഴിപ്പിക്കല്‍; ഉത്തരവ് എം പി മറച്ചു വച്ചു - സിപിഐ എം

Oct 3, 2024 - 16:44
 0
കടുവ സങ്കേതത്തിന് കുടിയൊഴിപ്പിക്കല്‍; ഉത്തരവ് എം പി മറച്ചു വച്ചു - സിപിഐ എം
This is the title of the web page

പെരിയാര്‍ കടുവ സങ്കേതത്തിന്‍റെ വിസ്തൃതി വ്യാപനത്തിനായി സമീപവാസികളെ കുടിയൊഴിപ്പിക്കാന്‍ കേന്ദ്രം നടത്തുന്ന ആസൂത്രിത നീക്കത്തില്‍ എംപിയുടെ മൗനം ദുരൂഹവും സംശയാസ്പദവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പാര്‍ലമെന്‍റംഗം എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഉത്തരവുകള്‍ ആദ്യമേ അറിയാന്‍ കഴിഞ്ഞിട്ടും ജനങ്ങളെ അറിയിക്കാതെ പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിക്കുകയാണ് എംപി ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കടുവ സംരക്ഷണത്തിനായി രാജ്യത്താകെ 64,801 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് മെമ്പര്‍ സെക്രട്ടറി ഡോ. ജി.എസ്. ഭരദ്വാജ് ഉത്തരവിറക്കുകയും സംസ്ഥാന വന്യജീവി വിഭാഗം പ്രിന്‍സിപ്പള്‍ സിസിഎഫുമാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു കഴിഞ്ഞു. കേരളത്തില്‍ ആയിരത്തോളം പേരെ കുടിയൊഴിപ്പിക്കാനാണ് തീരുമാനം.

തേക്കടി പെരിയാര്‍ കടുവ സങ്കേതം, പറമ്പിക്കുളം എന്നിവയാണ് ഇപ്പോഴുള്ള കടുവ സങ്കേതങ്ങള്‍. വയനാട് കടുവ സങ്കേതം പ്രഖ്യാപിച്ചിട്ടുള്ളത് പ്രവര്‍ത്തനത്തിലേക്ക് വരികയുമാണ്. കുമളിയോട് ചേര്‍ന്ന് കിടക്കുന്ന കടുവ സങ്കേതത്തിന്‍റെ സമീപ വാസികളെയാണ് ഏറെ ദോഷകരമായി ഉത്തരവ് ബാധിക്കുക.കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും പുനരധിവാസം സംബന്ധിച്ച് കടുവ സംരക്ഷണ അതോറിറ്റിയോ, കേന്ദ്ര സര്‍ക്കാരോ ഒന്നും വ്യക്തമാക്കിയിട്ടില്ല.

എംപി ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണ്. സിഎച്ച്ആര്‍, ഇഎസ്എ, ബഫര്‍സോണ്‍ വിഷയങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എംപി ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ മുന്നോട്ട് പോകുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. ജില്ലയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന പലനീക്കങ്ങളും കേന്ദ്ര സര്‍ക്കാരില്‍നിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിരമിച്ച് കഴിയുകയാണ് എംപി.

 അനിവാര്യമായ പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കാതെ ഒരാളെ പോലും കുടിയൊഴിപ്പിക്കാനോ മാറ്റിപ്പാര്‍പ്പിക്കാനോ അനുവദിക്കുന്ന പ്രശ്നമില്ല. കുമളി പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കുമെന്ന് സിപിഐ എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

 2013 നവംബര്‍ 13 ലെ യുപിഎ സര്‍ക്കാരിന്‍റെ ഉത്തരവിലൂടെയാണ് ജില്ലയിലെ വില്ലേജുകള്‍ ഇഎസ്എയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ നിരോധനം കൊണ്ടുവന്നത്. കോണ്‍ഗ്രസ്സ് തീര്‍ത്ത ഈ ചതിക്കുഴിയില്‍ നിന്നും ജനങ്ങളെ രക്ഷപെടുത്താനാണ് വനത്തില്‍ മാത്രം ഇഎസ്എ നിജപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളത്.

1973 ല്‍ ഇന്ദിരാഗാന്ധി മുന്‍കയ്യെടുത്താണ് വിദേശഫണ്ട് ലക്ഷ്യംവെച്ച് രാജ്യത്താകെ കടുവ സങ്കേതങ്ങള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ആരംഭിച്ച കടുവ സങ്കേതത്തിന്‍റെ ഭാഗമായുള്ള പെരിയാര്‍ കടുവ സങ്കേതത്തിന്‍റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സുകാരനായ എംപി എന്ന നിലയില്‍ ഡീന്‍ കുര്യാക്കോസിന് സാധിക്കില്ല എന്നതു കൊണ്ടാണ് ഉത്തരവ് ഒളിപ്പിച്ചു വയ്ക്കുകയും കുടിയിറക്കാനുള്ള നീക്കം ജനങ്ങളെ അറിയിക്കാതെ ഇരിക്കുകയും ചെയ്തിട്ടുള്ളത്. എംപിയുടെ ഒളിച്ചുകളി ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാണിച്ചും കുടിയിറക്കിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow