കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാനപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുണ്ടിയെരുമയിൽ സംഘർഷം. നിർമ്മാണ പ്രവർത്തങ്ങൾ നാട്ടുകാർ തടഞ്ഞു

കമ്പംമെട്ട്- വണ്ണപ്പുറം പാതയുടെ ആദ്യ റീച്ച് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ മുൻപ് ഉയർന്നിരുന്നു. നിലവിൽ മുണ്ടിയെരുമ, താന്നിമൂട് ഭാഗത്താണ് നിർമ്മാണം പുരോഗമിയ്ക്കുന്നത്. കഴിഞ്ഞ ദിവസം മഴ പെയ്തതിനെ തുടർന്ന് വെള്ളം നീക്കം ചെയ്യാതെ ടാറിങ് നടത്തുകയായിരുന്നു. നിലവിൽ ഇത് ഇളകി തുടങ്ങി .കഴിഞ്ഞ ദിവസം ടാറിങ് ആരംഭിയ്ക്കുന്നതിന് മുൻപ്, മഴ പെയ്യാനുള്ള സാഹചര്യം ജനങ്ങൾ സൂചിപ്പിച്ചിരുന്നു.ടാർ ചെയ്യില്ലെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാത്രിയിൽ ടാറിങ് നടത്തുകയായിരുന്നു.
റോഡിന്റെ നിർമ്മാണത്തിൽ പല ഭാഗത്തും ഗുരുതര വീഴ്ചകൾ മുൻപും നാട്ടുകാർ ചൂണ്ടികാട്ടിയിരുന്നു.ഇന്നലെ രാത്രിയിൽ ചെയ്ത ടാറിങ് ഇന്ന് പുലർച്ചെ വാഹനങ്ങൾ കയറിയപ്പോൾ പൊട്ടി തകർന് പോയതിനെ തുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്. സ്ഥലത്തെത്തിയ കരാർ ജീവനക്കാരുമായും വാക്കേറ്റം ഉണ്ടായി. നിലവിൽ ചെയ്ത ടാറിങ് ഇളക്കി മാറ്റി പുതിയ ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.