ലയൺസ് ക്ലബ് ഉപ്പുതറയുടെ ഗ്രൂപ്പ് ഫാർമിംഗ് പദ്ധതിക്ക് തുടക്കമായി

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 C യുടെ ഈ വർഷത്തെ പ്രധാന പദ്ധതികളിൽ ഒന്നായ ഗ്രൂപ്പ് ഫാർമിംഗ് പദ്ധതിക്ക് ഉപ്പുതറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടക്കമായി. തരിശു കിടക്കുന്ന സ്ഥലങ്ങളിൽ തന്നാണ്ടു വിളകൾ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന പദ്ധതിയാണ് ഗ്രൂപ്പ് ഫാർമിംഗ്. ഗ്രാമ പഞ്ചായത്തംഗം സാബു വേങ്ങവേലി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
എല്ലാവരും കൃഷിയിലേക്ക് മടങ്ങി വരുവാനും വിഷരഹിതമായ പച്ചക്കറിയും കാർഷിക ഉൽപ്പന്നങ്ങളും സ്വയം ഉല്പാദിപ്പിച്ച് അംഗങ്ങൾക്കിടയിലും ജനങ്ങൾക്കും വിതരണം ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. ഉപ്പുതറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ട് ഏക്കറോളം സ്ഥലത്താണ് ഈ വർഷം ഗ്രൂപ്പ് ഫാർമിംഗ് എന്ന പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഉപ്പുതറ ആശുപത്രിപ്പടിയിൽ തരിശായി കിടന്ന സ്ഥലത്താണ് കപ്പ, പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. ഉപ്പുതറ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്കറിയ പരിപാടിയിൽ അധ്യക്ഷൻ ആയിരുന്നു. പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ജോയ് സേവിയർ താഴത്തുപറമ്പിൽ, വി.ജെ തോമസ്, രാജേഷ് വിൻസെന്റ്, റോയ് മണ്ണാരത്തു, പി.ജി. റെജികുമാർ, സോജൻ ജോസഫ്, രതീഷ് പി. ആർ, ബാബു കോഴിക്കോട്ടു, ലാൽ എബ്രാഹം, സണ്ണി പാറയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.