കേരളത്തിൽ സിപിഎം മരിച്ച് വാഴകൂടി വച്ചിട്ടേ പിണറായി വിജയൻ പിന്മാറുകയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിൽ സിപിഎം മരിച്ച് വാഴകൂടി വച്ചിട്ടേ പിണറായി വിജയൻ പിന്മാറുകയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ വി ജോർജ് കരിമറ്റത്തിന്റെ ഒന്നാം അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പുളിയന്മലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലാളികൾക്ക് വിരുദ്ധമായ ഒരു നിലപാട് പോലും കോൺഗ്രസ് ഇക്കാലയങ്ങളിൽ സ്വീകരിച്ചിട്ടില്ല.
എന്നാൽ ഇപ്പോൾ കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിയമങ്ങളാണ് പാർലമെൻറിൽ നടപ്പിലാക്കുന്നത് തൊഴിൽ സുരക്ഷിതത്വം ഇല്ല. തൊഴിലാളിയുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്.ഇതിന് ശാശ്വത പരിഹാരത്തിനാണ് ഐക്യ ജനാധിപത്യമുന്നണി മൂൻ തൂക്കം നൽകുന്നു. വ്യവസായ മേഖലയിൽ ഉൾപ്പെടെ സ്ഥാപനങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം തൊഴിലാളിക്ക് ലഭിക്കേണ്ടതാണ്.
വിസ്മയകരമായ ചരിത്രമാണ് കെ വി ജോർജ് കരിമറ്റത്തിനും ഐഎൻടിയു സിക്കും ഉള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.ഐഎൻടിയുസി ജില്ലാ പ്രസിഡന്റായി 51 വർഷം പ്രവർത്തിച്ച കെ വി ജോർജ് കരിമറ്റത്തിന്റെ ഒന്നാം അനുസ്‌മരണ സമ്മേളനം പുളിയന്മല ഗ്രീൻ ഹൗസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു . മുൻ എം എൽ എ ഇ.എം അഗസ്തി മുഖ്യപ്രഭാഷണം നടത്തി. മുൻ എം എൽ എ എ കെ മണി ,യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, രാജു ബേബി , ഇബ്രാഹിംകുട്ടി കല്ലാർ, റോയി കെ പൗലോസ്, ജോയ് തോമസ്, എം എൻ ഗോപി, തോമസ് രാജൻ ,സേനാപതി വേണു, ജ്യോതിഷ് കുമാർ മലയാലപ്പുഴ , പി ജെ ജോസഫ് എ പി ഉസ്മാൻ, ജി മുനിയാണ്ടി , പി ആർ അയ്യപ്പൻ, സിറിയക് തോമസ്, ജോൺ സി ഐസക്, സന്തോഷ് അമ്പിളിവിലാസം, രാജു ബേബി തുടങ്ങിയവർ സംസാരിച്ചു.