സഹജീവികളോട് കാരുണ്യം കാണിച്ച് മാതൃകയായ സ്വകാര്യബസ് ജീവനക്കാര്‍ക്ക് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി

കഴിഞ്ഞ ആഴ്ചയില്‍ വിവിധ ദിവസങ്ങളിലായി കട്ടപ്പന മേഖലയിലെ മൂന്ന് സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായത്.ഉപ്പുതറ -_കട്ടപ്പന -_നെടുങ്കണ്ടം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ക്യൂന്‍മേരി ബസിലെ ജീവനക്കാരായാ ചാള്‍സ് സെബാസ്റ്റ്യനും ഷിജു മോഹനനും ബസിനുള്ളില്‍ കുഴഞ്ഞ് വീണ യാത്രക്കാരനെ ബസില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
മ്ലാമല -കട്ടപ്പന റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ജയ്കൃഷ്ണ ബസിലെ ജീവനക്കാരായ ലിബു മാത്യുവും ഷൈജുവും ബസിനുള്ളില്‍ വച്ച് ശാരീരികമായ അവശത അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിച്ചിരുന്നു.കുട്ടിക്കാനം- കട്ടപ്പന റൂട്ടില്‍ സ്വരാജിന് സമീപം ബൈക്കപകടത്തില്‍ പരിക്കേറ്റ് ആരും തിരിഞ്ഞ് നോക്കാതെ വഴിയില്‍ കിടന്ന ദമ്പതികളെ കഴിഞ്ഞ ശനിയാഴ്ച സി. എം. എസ് ബസിലെ ജീവനക്കാരായ സുരോഷ് തൊട്ടിയില്‍ ,അഭിലാഷ് പീറ്റര്‍ എന്നിവര്‍ യാത്രക്കാരുടെ സഹായത്തോടെ ബസില്‍ കയറ്റി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു.
മനുഷ്യത്വപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബസ് ജീവനക്കാരെ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങ് കട്ടപ്പന ട്രാഫിക് എസ്. ഐ ബിജു ടി ഉദ്ഘാടനം ചെയ്തു.കാരുണ്യ പരമായ ഇടപെടലുകളാണ് മനുഷ്യത്തിന്റെ ലക്ഷണമെന്നും അത്തരത്തിലുള്ള ബസ് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍ , മധുസൂധനന്‍നായര്‍ ടി കെ , രാജേഷ് കീഴേവീട്ടില്‍ ,ചന്ദ്രശേഖരന്‍ , മനു പി വിനോദ് എന്നിവരും പങ്കെടുത്തു. ജയ്കൃഷ്ണ ബസിലെ ജീവനക്കാരെ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഭാരവാഹികളായ മധുസൂധനന്‍നായര്‍ ടി .കെ, ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു