മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ചിയാറിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാഞ്ചിയാർ പള്ളികവലയിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ രഹസ്യ അജണ്ടകൾ ഉണ്ട്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധം മൂലമാണ് പിണറായി വിജയൻ ഇത്രയൊക്കെ അഴിമതിയും മാഫിയ ഇടപെടലും നടത്തിയിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ പിണറായി വിജയനെതിരെ അന്വേഷണം നടത്താത്തത് എന്നും എഐസിസി അംഗം ഇ.എം ആഗസ്തി യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് സി പി മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി സെക്രട്ടറി തോമസ് രാജൻ, ഡിസിസി വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് പടവൻ , ഭാരവാഹികളായ എം.ഡി അർജുനൻ, എസ് ടി അഗസ്റ്റിൻ , ജെയ്സൺ കെ ആൻ്റണി , കെ.ജെ ബെന്നി , കെ ബി സെൽവം, മനോജ് മുരളി, ജോമോൻ തെക്കേൽ, ഷാജി വെള്ളമാക്കൽ , സിജു ചക്കുംമൂട്ടിൽ , അനീഷ് മണ്ണൂർ , സാജു കാരക്കുന്നേൽ , വി .എം ഫ്രാൻസീസ് തുടങ്ങിയവർ സംസാരിച്ചു.