കട്ടപ്പന ഗവൺമെന്റ് ഐ ടിഐ യിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കട്ടപ്പന ഗവൺമെൻറ് ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു

കട്ടപ്പന ഗവൺമെൻറ് ഐടിഐ യിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കട്ടപ്പന ഗവൺമെൻറ് ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൻ്റെ ഭാഗമായി കട്ടപ്പന ഐടിഐിയിലെ എൻഎസ്എസ് യൂണിറ്റ് ആവിഷ്കരിച്ചിരിക്കുന്ന വിവിധ കർമ്മ പദ്ധതികളുടെ ഭാഗമായിട്ടാണ് പൊതുജനങ്ങൾ ധാരാളമായി ഇടപെടുന്ന ആയുർവേദ ആശുപത്രി പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
ശുചീകരണ പ്രവർത്തനങ്ങൾ കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വ. K J ബെന്നി ഉദ്ഘാടനം ചെയ്യുകയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി വിഷയാവതരണം നടത്തുകയും ചെയ്തു. ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സന്ദീപ് കരുൺ, ഫാർമസിസ്റ്റ് പ്രേമകുമാരി പി എൻ, എൻഎസ്എസ് കോ ഓഡിനേറ്റർ നിഷാദ് അടിമാലി, അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ സുജിത്ത് എം എസ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.