കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ സംഘം ജോയിൻ രജിസ്ട്രാർ ഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

സഹകരണ മേഖലയെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുന്ന ചട്ടം ഭേദഗതികൾ പിൻവലിക്കണമെന്നും, കേരള ബാങ്കിൻറെ ദീർഘവീക്ഷണ മില്ലാത്ത നടപടികൾ വഴി സഹകരണ മേലെയും ജീവനക്കാരുടെ തൊഴിൽ സുരക്ഷയെയും ബാധിക്കുന്ന നയങ്ങൾ പുന പരിശോധിക്കണമെന്നും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചെറുതോണിയിലെ സഹകരണസംഘം ജോയിൻ രജിസ്ട്രാർ ഓഫീസ് പിടിക്കലേക്ക് കെസിഇഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
നിരവധി പ്രവർത്തകർ പങ്കെടുത്ത മാർച്ചും ധർണ്ണയും യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബിജു മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം എ പി ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി ഷാജൻ ജോസഫ് സംസ്ഥാന സെക്രട്ടറി എബ്രഹാം കുര്യാക്കോസ്, അജേഷ് പി രാജ്, ജിനോഷ് കെ ജോസഫ് ഉൾപ്പെടെ നിരവധിപേർ സമര പരിപാടികളിൽ പങ്കെടുത്തു സംസാരിച്ചു.