യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയുടെ പക്കൽ നിന്നും 32 ലക്ഷം രൂപ വാങ്ങിയ ശേഷം ചതിച്ച കട്ടപ്പന സ്വദേശികളെ തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്തു

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് കോയമ്പത്തൂർ വടവള്ളി പോലീസ് കട്ടപ്പന കുന്തളം പാറ സ്വദേശികളായ, ബിബിൻ, മഴുവഞ്ചേരിൽ, ജയ്മോൻ, മഴുവഞ്ചേരി എന്നിവരെ അറസ്റ്റ് ചെയ്തു കോയമ്പത്തൂർ ജയിലിൽ റിമാൻഡ് ചെയ്തത്. ഈ കേസിൽ ജയ്മോന്റെ ഭാര്യ ബിജിമോളും പ്രതിയാണ്. ഇവർ മൂന്നുപേരും ചേർന്ന് വർഷങ്ങളായി കേരളത്തിൽ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു നിരവധി ആളുകളിൽ നിന്നും ലക്ഷകണക്കിന് രൂപ തട്ടിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ പോലീസ് കേസ് എടുത്തിട്ടില്ല.
ഇതു സംബന്ധിച്ച് വയനാട് സ്വദേശിനി കഴിഞ്ഞ ജൂലൈ 25 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിൽ പരാതിയുമായി എത്തിയിരുന്നു. കോയമ്പത്തൂർ ബാങ്കിൽ നിന്നുമാണ് ബിബിന്റെ അക്കൗണ്ടിലേക്ക് പരാതിക്കാരൻ പണം അയച്ചു കൊടുത്തത്. അതുകൊണ്ടു തന്നെ കേരളത്തിൽ ഇവർക്കെതിരെ കേസ് എടുക്കാത്തതിനെ തുടർന്ന് വയനാട് സ്വദേശി തമിഴ്നാട് പോലീസുമായി ബന്ധപെടുകയായിരുന്നു. തുടർന്നാണ് നടപടി ഉണ്ടായത്.