കട്ടപ്പന പള്ളിക്കവല സ്കൂൾകവല റോഡിൽ ചരക്കു ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

കട്ടപ്പന പള്ളിക്കവല - സ്കൂൾകവല റോഡിൽ സെന്റ് ജോൺസ് ആശുപത്രിക്ക് സമീപമാണ്ചരക്ക് ലോറി റോഡിൽ കുടുങ്ങിയത്. സിമൻ്റു ലോഡുമായി എത്തിയ ലോറി ഗോഡൗണിലേക്ക് ഇറങ്ങുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയായിരുന്നു. തുടർന്നാണ് റോഡിന് കുറുകെ വാഹനം കുടുങ്ങിയത് . ഇതോടെ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ബൈപാസിലൂടെ കടന്നുപോകാൻ ആകാത്ത സാഹചര്യമാണ് ഉണ്ടായത്. ഇന്ന് 2 മണിയോട് കൂടിയാണ് സംഭവം. തുടർന്ന് കെ എസ് ആർടിസിയും സ്വകാര്യ സർവ്വീസ് ബസുകളും ഉൾപ്പെടെ വലിയ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു.