സീനിയർ ചേംബർ ഇന്റർനാഷണൽ കട്ടപ്പന ലീജീയണിന്റെ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

സീനിയർ ചേംബർ ഇന്റർനാഷണൽ കട്ടപ്പന ലീജിയണിന്റെ ഓണാഘോഷവും കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവുമാണ് സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് ലിജിയണൽ പ്രസിഡന്റ് ലിജു പാമ്പനാറിന്റെയും കട്ടപ്പന ലീജീയണിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ നഗരസഭ പരിസരത്തിലുള്ളതും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുമായ രോഗികൾക്ക് വീൽചെയർ, വാട്ടർബേഡ്,ഓക്സിജൻ കിറ്റ് തുടങ്ങിയവ നൽകുന്നതിന് തീരുമാനമെടുക്കുകയും നിർധനായ കിഡ്നി രോഗിക്ക് വീൽചെയർ നൽകുകയും ചെയ്തു. പരിപാടി നഗരസഭ കൗൺസിലർ ജോയ് ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു.
വിവിധ ആഘോഷ പരിപാടികളിൽ നടത്തുകയും കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു. റീജിയൻ പ്രസിഡന്റ് ലിജു പാമ്പനാർ അധ്യക്ഷത വഹിച്ചു . ഐപിപി സീനിയർ ബിജു പാറക്കുന്നേൽ, പി ജെ മാത്യു , നാഷണൽ വൈസ് പ്രസിഡന്റ് അജിമോൻ,കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ, തുടങ്ങിയവർ സംസാരിച്ചു.