എസ്എൻഡിപി യോഗം കൽത്തൊട്ടി ബ്രാഞ്ചിന്റെയും എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ കുടുംബ സംഗമവും കാർഷിക സെമിനാറും സംഘടിപ്പിച്ചു

Sep 22, 2024 - 16:37
 0
എസ്എൻഡിപി യോഗം കൽത്തൊട്ടി  ബ്രാഞ്ചിന്റെയും എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ കുടുംബ സംഗമവും കാർഷിക സെമിനാറും സംഘടിപ്പിച്ചു
This is the title of the web page

 എസ്എൻഡിപി യോഗം 1302-ാ നമ്പർ കാൽത്തോട്ടി ബ്രാഞ്ചിന്റെയും 291-ാം നമ്പർ ബ്രാഞ്ച് യൂത്ത് മൂമെന്റിന്റെയും  നേതൃത്വത്തിലാണ് കുടുംബസംഗമവും കാർഷിക സെമിനാറും  കലാപരിപാടികളോടെ പൊതുസമ്മേളനവും സംഘടിപ്പിച്ചത്. എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ്  ബിജു മാധവൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തുടർന്ന് ഷാജൻ ശാന്തികളുടെ നേതൃത്വത്തിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. ഏലത്തിന്റെ നൂതന കൃഷി രീതികളെക്കുറിച്ചും ഉൽപാദനം, പരിപാലനം,വളം കീടനാശിനി പ്രയോഗം , തുടങ്ങിയവയിൽ വിജ്ഞാന അവബോധം കർഷകരിൽ എത്തിക്കുന്നതിനായി കോട്ടയം ടോഫ്കോ മാനേജിങ് ഡയറക്ടർ എൻ.സി തോമസ് കാർഷിക സെമിനാർ നടത്തി. തുടർന്ന് നടന്ന സമാപന സമ്മേളനം എസ്എൻഡിപി യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു.

വിജ്ഞാന സദസ്സ്, വിവിധ കലാപരിപാടികൾ കരോക്കെ ഗാനമേള എന്നിവ പരിപാടിയുടെ ഭാഗമായിരുന്നു. ശാഖ യോഗം പ്രസിഡന്റ് എൻ ആർ ലാൽ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രതീഷ് വിജയൻ, സെക്രട്ടറി മനു മോഹൻ, ശാഖയോഗം സെക്രട്ടറി ഇൻ ചർച്ച് കെ എൻ ഉത്തരാനന്ദൻ , യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി വിഷ്ണു കാവനാൽ, പ്രദീപ് എസ് മണി , കാഞ്ചിയാർ പഞ്ചായത്തംഗം ബിന്ദു മധുകുട്ടൻ, വനിതാ സംഘം പ്രസിഡന്റ് സതിയമ്മ , കുമാരി സംഘം സെക്രട്ടറി ശരണ്യ ഷാജി, യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റിയംഗം അരുൺ അശോകൻ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow