കട്ടപ്പന ഇരുപതേക്കർ പോർസ്യുങ്കുല ആശ്രമ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി
കട്ടപ്പന ഇരുപതേക്കർ പോർസ്യുങ്കുല ആശ്രമ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളിന് കൊടിയേറി. ഇന്ന് രാവിലെ പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആശ്രമം സുപ്പീരിയർ ഫാ. സേവ്യർ കൊച്ചുറുബിൽ തിരുനാൾ കൊടി ഉയർത്തി.തുടർന്ന് ഫാ. ഷാരോൺ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഫാ. സേവ്യർ സഹകാർമ്മികനായിരുന്നു.തുടർന്ന് നൊവേനയും നടന്നു.
തിരുന്നാളിന്റെ ഭാഗമായി ഇന്ന് മുതൽ 30 വരെ രാവിലെ 6.15 ന് വിശുദ്ധ കുർബാനയും തുടർന്ന് വി. ഫ്രാൻസിസ് അസ്സീസീയുടെ നൊവേനയും നടക്കും. വിശുദ്ധ കുർബാനക്കും നൊവേനക്കും വിവിധ ദിവസങ്ങളിൽ ഫാ. ലിജു ശ്യാരാംകുഴി, ഫാ. ബെനഡിക് വടക്കേക്കര, ഫാ പാട്രിക് സാവിയോ, ഫാ. തോമസ് പാലോലി, ഫാ. ജോയൽ വാണിയപുരക്കൽ, ഫാ. സേവ്യർ വടക്കേക്കര എന്നിവർ മുഖ്യകാർമികത്യം വഹിക്കും.
ഒക്ടോബർ മാസം ഒന്ന് മുതൽ നാല് വരെ (വൈകുന്നേരം 4.30 മുതൽ രാത്രി 8.30)) വരെ ) തൃശ്ശൂർ, കാർമ്മൽ മിനിസ്റ്ററി ഡയറക്ടർ ഫാ. പോൾ പുളിക്കൻ ആൻഡ് ടീം നേതൃത്വം നൽകുന്ന ബൈബിൾ കൺവെൻഷൻ നടക്കും. ഫാ. ഷൈജു പേരുബെട്ടിക്കുന്നേൽ MCBS,ബ്രദർ സോണി ദേവസി തുടങ്ങിയവർ കൺവെൻഷനിൽ ബൈബിൾ പ്രഭാഷണം നടത്തും. തിരുനാൾ സമാപന ദിനമായ ഒക്ടോബർ നാലാം തീയതി കപ്പുച്ചിൻ സഭ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ ഫാ. ജോർജ് ആന്റണി ആശാരിശ്ശേരിയിൽ ആഘോഷമായ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
ബൈബിൾ കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാന,ദിവ്യകാരുണ്യ ആരാധന,കുമ്പസാരം,സ്പിരിച്ചൽ ഷെയറിങ്,രോഗികൾക്കുള്ള സൗഖ്യ ശുശ്രുഷ എന്നിവയും ഉണ്ടായിരിക്കുമെന്ന് ആശ്രമം സുപ്പീരിയർ അറിയിച്ചു. തിരുന്നാളിന്റെയും ബൈബിൾ കൺവെൻഷന്റെയും നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയും രുപികരിച്ചിട്ടുണ്ട്. .