നാടിൻ്റെ സ്നേഹവായ്പുകൾ ഏറ്റ് വാങ്ങി അസൗരേഷ് വിടവാങ്ങി

Sep 21, 2024 - 16:37
Sep 21, 2024 - 16:50
 0
നാടിൻ്റെ സ്നേഹവായ്പുകൾ ഏറ്റ് വാങ്ങി അസൗരേഷ് വിടവാങ്ങി
This is the title of the web page

 മൈലാടുംപാറയിൽ അസൗരേഷ് നാടിന് തീരാവേദന സമ്മാനിച്ചാണ് എരിഞ്ഞമർന്നത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് അസൗരേഷും ബന്ധുവായ മറ്റൊരു കുട്ടിയും ഇരട്ടയാർ ടണലിൽ വീണത്. അസൗരേഷിന കിട്ടിയില്ല. രണ്ട് ദിവസം ഫയർ ഫോഴ്സ് അടക്കം തിരഞ്ഞെങ്കിലും ലഭിച്ചില്ല. വെള്ളിയാഴ്ച 6 മണിയോടെ അസൗരേഷിൻ്റെ മുതദേഹം തനിയെ ഉയർന്നു. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം 11 മണിയോടെ അസൗരേഷിൻ്റെ മൃതദേഹം എത്തിയപ്പോൾ നാട് തേങ്ങി. വീട്ടിലും നാട്ടിലും സ്കൂളിലും പ്രിയപ്പെട്ട അസൗരേഷിൻ്റെ വേർപാട്  താങ്ങാവുന്നതിനപ്പുറമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഓണാവധിക്ക് യാത്ര പറഞ്ഞ് പിരിഞ്ഞപ്പോൾ ഈ ലോകത്തോടേ തന്നെ യാത്ര പറഞ്ഞതാണന്ന് ആരും കരുതിയില്ല. ആരുടെയും മനം വേഗത്തിൽ കവരുന്ന അസൗരേഷ് എല്ലാവർക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു. പൊതുദർശനത്തിന് സ്കൂളിലെത്തിച്ചപ്പോൾ ഒരു നോക്ക് കാണാൻ ആയിക്കണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയത്. കണ്ടവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി . മൃതദേഹം വീട്ടിലെത്തിച്ചപ്പോ വികാരാതീനമായ  രംഗങ്ങളാണുണ്ടായത്. മാതാപിതാക്കളെയും ബന്ധുക്കളെയും നിയന്ത്രിക്കാൻ ആരെക്കൊണ്ടും കഴിഞ്ഞില്ല. ആർക്കും താങ്ങാനാവാത്ത അന്തരീക്ഷത്തിൽ 3 മണിയോടെ വീടിനോട് ചേർത്ത് ഒരുക്കിയ ചിതയിൽ അസൗരേഷ് എരിഞ്ഞടങ്ങി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശാ ആൻ്റെണി ,കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി ജോൺ, ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജെ ജയിംസ്, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻ്റ് ജിഷഷാജി, മുൻപ്രസിഡൻ്റ് ജിൻസൻ വർക്കി, ഉപ്പുതറ പഞ്ചായത്തംഗങ്ങളായ സജി ടൈറ്റസ്, ഷീബസത്യനാഥ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസീസ് ദേവസ്യ, സിപിഎം കട്ടപ്പന ഏരിയ കമ്മറ്റിയംഗം മാത്യു ജോർജ്, തുടങ്ങിയവർ വീട്ടിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow