സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം കട്ടപ്പന നഗരസഭയിൽ നടന്നു

Sep 19, 2024 - 15:31
 0
സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം കട്ടപ്പന നഗരസഭയിൽ നടന്നു
This is the title of the web page

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ  സ്വച്ഛത ഹി സേവാ ക്യാമ്പയിൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തും. ഈ ക്യാമ്പയിന്റെ ലോഗോ പ്രകാശനമാണ് നഗരസഭയിൽ നടന്നത്. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ലോഗോയുടെ പ്രകാശനം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രകാശനം നഗര ഗ്രാമ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരം വിലയിരുത്തുന്ന സ്വച്ച്  സർവ്വേഷൻ റാങ്കിങ്ങിലെ വിലയിരുത്തൽ മാനദണ്ഡങ്ങളിൽ പ്രാധാന്യത്തോടെ പരിഗണിക്കുന്ന ഒരു ഘടകമാണ്. സ്വച്ഛത ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ ക്യാമ്പയിൻ വിജയകരമായി നടത്തുന്നത് വഴി സർവ്വേഷൻ റാങ്കിങ്ങിൽ വലിയ രീതിയിൽ നഗരസഭയ്ക്ക് മുന്നേറാൻ സാധിക്കും.

ഇതിനായി വിവിധ പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങിൽ വൈസ് ചെയർമാൻ കെ ജെ ബെന്നി അധ്യക്ഷൻ ആയിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്  തുടക്ക പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow