കട്ടപ്പന_പുളിയന്മല റൂട്ടില്‍ വാഹന യാത്രക്കാരുടെ കാഴ്ച മറച്ച് നിന്നിരുന്ന കാട്ടു ചെടികള്‍ വെട്ടിമാറ്റി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രവര്‍ത്തകര്‍. പ്രദേശത്ത് വാഹനാപകടങ്ങൾ തുടർച്ചയായ സാഹചര്യത്തിലാണ് മാതൃക പ്രവർത്തനം കാഴ്ചവെച്ചത്

കട്ടപ്പന_പുളിയന്മല റൂട്ടില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ വളര്‍ന്നു നിന്നിരുന്ന കാട്ടു ചെടികള്‍ വെട്ടിമാറ്റി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രവര്‍ത്തകര്‍. ദിവസേന വലിയ വാഹനങ്ങള്‍ കുടുങ്ങുന്ന പാതയോരത്തെ വളവില്‍ രൂപപ്പെട്ടിരിക്കുന്ന വലിയ ഗട്ടറുകളാണ് ഈ റൂട്ടില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത കുരുക്കിനുള്ള കാരണങ്ങളില്‍ പ്രധാനം.
ഈ വളവില്‍ കാഴ്ച മറച്ച് കാട്ടു ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നതും ഡ്രൈവർമാർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വഴി പരിചിതമില്ലാത്ത ഡ്രൈവര്‍മാര്‍ പാതയുടെ ഇടത് വശം ചേര്‍ത്ത് വാഹനങ്ങൾ തിരിക്കുകയും, വാഹനത്തിന്റെ അടിവശം റോഡിലിടിച്ച് വാഹനം വളവില്‍ കുടുങ്ങുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് ഈ വളവിലെ കാട്ടു ചെടികള്‍ വെട്ടി നീക്കാന്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം മുന്നിട്ടിറങ്ങിയത്.
ഈ റുട്ടിലെ കുഴികളടച്ച് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ നേതൃത്വം നല്‍കി.
ഭാരവാഹികളായ മധുസൂധനന്‍നായര്‍ T K , ബിജു P V ,ഷിബു കൂടല്ലി , രാജേഷ് കീഴേവീട്ടില്‍ , പയസ്കുട്ടിജേക്കബ്, സുബിന്‍ പുത്തന്‍പുരയ്ക്കല്‍, M K മോഹനന്‍, അഭിലാഷ് S നായര്‍ , ജയിംസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.