ഉപ്പുതറ സെൻ്റ് ഫിലോമിനാസ് സ്കൂളിൽ ഓർമ്മകൾക്ക് നിറച്ചാർത്തേകി അവർ ഒത്തുചേർന്നു;13 വർഷങ്ങൾക്ക് ശേഷം

ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ 2009- 2011, A2 ബാച്ചുകാരാണ് 13 വർഷങ്ങൾക്ക് ശേഷം ഓർമ്മകൾക്ക് നിറച്ചാർത്തേകി ഒത്തു കൂടിയത്. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ തങ്ങളുടെ ക്ലാസ് ടീച്ചർ ലാലി സെബാസ്റ്റ്യന് സ്നേഹാദരവ് നൽകാനും കൂടിയായിരുന്നു ഈ ഒത്തുചേരൽ. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരഞ്ജലികളർപ്പിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്.
പുളിങ്കട്ട ഗ്രാസ് മേർ റിസോർട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്.ഓർമകൾ പങ്കുവെച്ചും കലാപരിപാടികൾ അവതരിപ്പിച്ചും സംഗമം വ്യത്യസ്തമായി മാറി.ഉപ്പുതറ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും പൂർവ്വ വിദ്യാർത്ഥിയുമായ ഫ്രാൻസിസ് അറയ്ക്കപറമ്പിൽ അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശ ആന്റണി സംഗമം ഉദ്ഘാടനം ചെയ്തു. ലാലി സെബാസ്റ്റ്യൻ,റാണി ജോസ്,സജിൻ സ്കറിയ, ജോളി ചാക്കോ,ബെർളി മാത്യു, ജോസ് ജേക്കബ്,സിസ്റ്റർ സെലിൻ ചെറിയാൻ, ജ്യോതി ജോസഫ്, തോമസ് പി. വി,ഡോ :വിദ്യാ വിശ്വംമ്പരൻ,സബിൻ പോൾ , ശ്രുതി ജിനു,ബിൻസി ജോസ്, എന്നിവർ സംസാരിച്ചു.