കട്ടപ്പന നഗരസഭയിലെ യുഡിഎഫ് പ്രതിനിധികളായ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻമാർ രാജിവച്ചു
കട്ടപ്പന നഗരസഭയിലെ യുഡിഎഫ് പ്രതിനിധികളായ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻമാർ രാജിവച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഏലിയാമ്മ കുര്യാക്കോസ്, വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അധ്യക്ഷ മായ ബിജു എന്നിവരാണ് രാജി സമർപ്പിച്ചത്.മുന്നണി ധാരണപ്രകാരം രണ്ടര വർഷക്കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് രാജി.ഭരണകാലയളവിൽ അതാത് മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചതായി ഇവർ പറഞ്ഞു.മായബിജുവിനു പകരം ഐബിമോൾ രാജനും ഏലിയാമ്മ കുര്യാക്കോസിനു പകരം ലീലാമ്മ ബേബിയുമാണ് പരിഗണനയിൽ ഉള്ളതെന്നാണ് വിവരം. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളിയും അടുത്ത ദിവസം രാജിവയ്ക്കുമെന്നാണ് സൂചന. ഇദ്ദേഹത്തിനു പകരം കെ.ജെ.ബെന്നിയെയാണ് പരിഗണിക്കുന്നത്.
അതേസമയം, കേരള കോൺഗ്രസ് അംഗവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സനുമായ ജാൻസി ബേബിയും നിശ്ചിതകാലാവധി പൂർത്തിയാക്കിയതായാണ് മുന്നണി നേതാക്കൾ നൽകുന്ന സൂചനയെങ്കിലും അഞ്ചുവർഷത്തേക്കാണ് ഈ പദവി നൽകിയിട്ടുള്ളതെന്നും രാജിവയ്ക്കുന്നകാര്യം നേതാക്കൾ പറഞ്ഞിട്ടില്ലെന്നും ജാൻസി ബേബി പറഞ്ഞു.മരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായിയെയും 5 വർഷത്തേക്കാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.