കട്ടപ്പന ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയൂഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കട്ടപ്പന നഗരസഭയിലെ 34 വാർഡുകളിലെ വയോജനങ്ങൾക്ക് വേണ്ടിയാണ് ഗവൺമെന്റ് ആയൂർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയൂഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.നഗരസഭ ചെയർപേഴ്സൺ ബീന ടോമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീലാമ്മ ബേബി, കൗൺസിലർമാരായ സോണിയ ജെയ്ബി, പ്രശാന്ത് രാജു , തങ്കച്ചൻ പുരയിടം,സജിമോൾ ഷാജി, ഷജി തങ്കച്ചൻ , ധന്യ അനിൽ,രജിത രമേശ്, കുടുംബശ്രീ ചെയർപേഴ്സൺമാരായ രത്നമ്മ സുരേന്ദ്രൻ ,ഷൈനി ജിജി തുടങ്ങിയവർ സംസാരിച്ചു.ക്യാമ്പിന് ഡോക്ടർ സന്ദീപ് കരുൺ , കൃഷ്ണപ്രിയ എന്നിവർ നേതൃത്വം നൽകി.