കുരുന്നുകൾക്ക് ഓണസമ്മാനം ഒരുക്കി ലിൻസി ടീച്ചർ

Sep 10, 2024 - 10:41
 0
കുരുന്നുകൾക്ക്  ഓണസമ്മാനം ഒരുക്കി ലിൻസി ടീച്ചർ
This is the title of the web page

മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പ്രൈമറി വിഭാഗം അധ്യാപക  ലിൻസി ജോർജ്‌ തൻ്റെ സാമൂഹ്യ പ്രതിബദ്ധതയുടെ മുഖം ഒന്നുകൂടി മിനുക്കിയിരിക്കുകയാണ്. ടീച്ചറും കുടുമ്പവും മുരിക്കാട്ട് കുടിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും പി ടി എയുടെ നേതൃത്വത്തിലാണ് ഓണപ്പെട്ടി ഒരുക്കിയത്. സ്കൂളിന് സമീപമുള്ള അങ്കണവാടിയിലെ  കുട്ടികൾക്കാണ് 'ഓണപ്പെട്ടി' ഓണസമ്മാനമായി നൽകുന്നത് .

ഇതിൽ ഓണക്കോടി ,മധുര പലഹാരങ്ങൾ, പെൻസിലുകൾ ,റബർ , കട്ടർ, കളർ പെൻസിലുകൾ, സോഷ്യൽ സർവീസ് സ്‌കീം കുട്ടികൾ നിർമ്മിച്ച നോട്ട്പാഡ്,എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിലായി 16 അംഗൻവാടികളിലെ നൂറിൽപരം കുട്ടികൾക്കാണ് സമ്മാനപ്പെട്ടി നൽകിയത്. ഓണപ്പെട്ടിയുടെ ഉത്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഓണപ്പെട്ടിയുടെ വിതരണോൽഘടനം നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോവിഡ് കാലത്ത് പ്രൈമറി ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും കഴിഞ്ഞ വർഷം ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കട്ടപ്പന ബിആർസിയിലെ മുഴുവൻ കുട്ടികൾക്കും ലിൻസി ടീച്ചർ ഓണക്കോടി നൽകിയിരുന്ന മറ്റപ്പള്ളി അങ്കണവാടിയിൽ  വെച്ചാണ് വിതരണോത്ഘാടനം നടന്നത്. നിർദ്ധനരായ കുടുമ്പങ്ങൾക്ക് താങ്ങും തണലുമാണ് ലിൻസി ടീച്ചറും കുടുമ്പവും. ഈ കുടുമ്പത്തിൻ്റെ സാമൂഹ്യ പ്രവർത്തനം നാടിന് തന്നെ മാതൃകയാണ്. യോഗത്തിൽ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു.

പീരുമേട് എംഎൽഎ വാഴൂർ സോമൻ മുഖ്യപ്രഭാഷണം നടത്തി.അംഗങ്ങളായ തങ്കമണി സുരേന്ദ്രൻ , ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്നേഹ സേവ്യർ , ചൈൽഡ് ഡെവലപ്പ്മെൻ്റ് പ്രോജക്ട് ഓഫീസർ ആർ.ലേഖ, സ്കൂൾ പ്രിൻസിപ്പാൾ കെ.എൽ സുരേഷ് കൃഷ്ണൻ,ഹെഡ്മാസ്റ്റർ ഷിനു മാനുവൽ ,പിടിഎ പ്രസിഡണ്ട് പ്രിൻസ് മറ്റപ്പള്ളി,ജയ്മോൻ കോഴിമല എന്നിവർ പ്രസംഗിക്കും .വിവിധ അംഗൻവാടികളിലെഅധ്യാപകരും കുട്ടികളും പരിപാടിയിൽ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow