കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിൽ മാനേജേഴ്സ് കപ്പ് ബാഡ്മിൻ്റൻ ടൂർണമെൻ്റ് സംഘടിപ്പിച്ചു

Sep 10, 2024 - 03:53
 0
കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിൽ മാനേജേഴ്സ് കപ്പ് ബാഡ്മിൻ്റൻ ടൂർണമെൻ്റ് സംഘടിപ്പിച്ചു
This is the title of the web page

വിഴിക്കത്തോട് ചാക്ക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കായി നടത്തിയ ടൂർണമെൻ്റ് വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിൻ്റ് ഡയറക്ടർ ചാക്കോ ജോസഫ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപറമ്പിൽ , കോട്ടയം ദർശന അക്കാദമി ഡയറക്ടർ ഫാ. സോണി എംമ്പ്രയിൽ എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ടൂർണമെന്റിൽ സോളമൻ ജോസഫ്, മാത്യു എം. ജെ എന്നിവർ ചാമ്പ്യൻമാരായി. വിൻസെൻ്റ് ജോർജ് , ജെഫിൻ ആൻ്റണി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് കോട്ടയം ദർശന അക്കാദമി സ്പോൺസർ ചെയ്ത 5000 രൂപയും മാനേജേഴ്സ് കപ്പ് എവർ റോളിങ്ങ് ട്രോഫിയും, റണ്ണർ അപ്പിന് കട്ടപ്പന എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി സ്പോൺസർ ചെയ്ത 4000 രൂപയും ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ എവർറോളിങ്ങ് ട്രോഫിയും , മൂന്നാം സ്ഥാനം നേടിയ ബിനോ കെ തോമസ്, സെബാസ്റ്റ്യൻ വി.എം എന്നിവർക്ക് പൊൻകുന്നം എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി സ്പോൺസർ ചെയ്ത 2000 രൂപയും ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ എവർറോളിങ്ങ് ട്രോഫിയും നൽകി.

സെമി ഫൈനലിൽ പ്രവേശിച്ച സരുൺ സാബു, റോഷിൻ റോയി എന്നിവർക്ക് ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ 1000 രൂപയും എവർ റോളിങ് ട്രോഫിയും വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. എബ്രഹാം കൊച്ചു വീട്ടിൽ, പ്രസിഡൻ്റ് വിൻസെൻ്റ് ജോർജ്, തോമസ് ഡൊമിനിക്, ആൽബിൻ പാലക്കുടി, റോണി സെബാസ്റ്റ്യൻ, ജോമോൻ ജോസഫ്, സിറിയക് മാത്യു എന്നിവർ ടൂർണമെൻ്റിന് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow