സിഐടിയു സന്ദേശം 50-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന സിഎസ്ഐ ഗാർഡനിൽ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച അറിവുത്സവത്തിന് തുടക്കമായി

അറിവുത്സവം ജില്ലാതല മത്സരപരിപാടികൾ സി ഐ ടി യു ജില്ലാ കമ്മറ്റിയംഗം വി ആർ സജി ഉദ്ഘാടനം നിർവ്വഹിച്ചു.സി ഐ ടി യു ജില്ലാ ജോയിൻ്റ് സെക്രട്ടറി അനിത റെജി അധ്യക്ഷത വഹിച്ചു. തൊഴിലാളി ജീനിയസ് ക്വിസ്, പ്രസംഗം(മലയാളം, തമിഴ്), ലേഖനം(മലയാളം), ചെറുകഥാരചന(മലയാളം), കവിതാരചന(മലയാളം), പോസ്റ്റര്‍ ഡിസൈനിങ്, മുദ്രാവാക്യ രചന(മലയാളം, തമിഴ്), ചലച്ചിത്രഗാന മത്സരം(മലയാളം, തമിഴ്) എന്നീ ഇനങ്ങളിലാണ് തൊഴിലാളികള്‍ക്കായി മത്സരം സംഘടിപ്പിച്ചത്.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കുന്നതോടൊപ്പം 29, 30 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യതയും ലഭിക്കും.സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, , എം സി ബിജു, ടോമി ജോര്‍ജ്, സി ആര്‍ മുരളി, പി.ജി. അജിത, ലിജോബി ബേബി ,സുഗതൻ കരുവാറ്റ, കെ എൻ വിനീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.