കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി

Sep 5, 2024 - 10:39
 0
കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം  നഗരത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി
This is the title of the web page

കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം നഗരത്തിൽ നടത്തിയ പരിശോധനയിൽ പഴകി ഭക്ഷണം പിടികൂടി. എട്ട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വെള്ളയാംകുടി റോഡിൽ പ്രവർത്തിക്കുന്ന തവി ഹോട്ടലിൽ നിന്നും ചോറ്, മീൻകറി, ചെറുകടികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ആരോഗ്യ വിഭാഗം നഗരസഭയിൽ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി പരിശോധനകൾ നടത്തുന്നുണ്ട്.

കട്ടപ്പന വള്ളക്കടവ് ഭാഗത്തെ അപ്പൂസ് ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാക്കുന്നതിനെതിരെ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് വകവയ്ക്കാതെ പ്രവർത്തനം തുടർന്നതോടെ നടപടിയെടുത്തു. പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവത്തിൽ പിഴയീടാക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow