കാമാക്ഷി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു
കാമാക്ഷി ഗ്രാമ പഞ്ചായത്തിൻ്റെയും ഇടുക്കി ഐ.സി.ഡി.എസിൻ്റെയും നേതൃത്വത്തിൽ വയോജനങ്ങളെയും, അധ്യാപകരെയും ആദരിക്കുവായാനാണ് ഓർമ്മച്ചെപ്പ് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചത്. തങ്കമണി സർവ്വീസ് സഹകരണബാങ്ക് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിബിച്ചൻ ജോസഫ് ഉത്ഘാടനം ചെയ്തു.
കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനുമോൾ ജോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ ഏറെക്കാലം അദ്ധ്യാപകരായി പ്രവർത്തിച്ചവരേയും മറ്റ് വയോധികരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി കാവുങ്കൽ, മറ്റ് പഞ്ചായത്ത് അംഗങ്ങളായ സോണി ചൊള്ളാമഠം , ഷേർളി ജോസഫ് , എം.ജെ. ജോൺ, എൻ.ആർ. അജയൻ, ജിൻറു ബിനോയി, ഷൈനി മാവേലിൽ പഞ്ചായത്ത് സെക്രട്ടറി ബ്രൈറ്റ്മോൻ, എച്ച് സി ജോഷി കരിവേലിൽ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.




