കെ.കെ. മനോജിന് മർദനമേറ്റ സംഭവം: തോപ്രാംകുടിയിൽ കോൺഗ്രസ് പ്രതിഷേധയോഗം

ആദിവാസി കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. കെ കെ മനോജിനെ വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിയും ജീവനക്കാരും ചേർന്ന് മർദിച്ചുവെന്നാരോപിച്ച് കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.തോപ്രാംകുടി ടൗണിൽ നടന്ന യോഗം എ.ഐ.സി.സി അഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്‌തു.
മനോജിൻ്റെ മാതാവിന്റെ പേരിൽ അനുവദിച്ച വീടിന്റെ രേഖകളുമായി സെക്രട്ടറിയെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. മർദനമേറ്റ മനോജ് ആദ്യം ഇടുക്കി മെഡിക്കൽ കോളേജിലും തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.കോൺഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേൽ അധ്യക്ഷനായി. മുൻ ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി എക്സിക്യൂട്ടീവ് അംഗം എ പി ഉസ്മാൻ, ജയ്സൺ കെ ആൻ്റണി, അഡ്വ. കെ ബി സെൽവം, വിജയകുമാർ മറ്റക്കര, മിനി സാബു, തോമസ് മൈക്കിൾ, വിനോദ് ജോസഫ്, ജോസ്മി ജോർജ്, ഐപ്പ് അറുകാക്കൽ, ടോമി തെങ്ങുംപള്ളിൽ, ആലീസ് ഗോപുരത്തിങ്കൽ, തങ്കച്ചൻ കാരയ്ക്കവയലിൽ തുടങ്ങിയവർ സംസാരിച്ചു.