പീരുമേട് പാമ്പനാറിൽ ഹരിതം ആഴ്ച ചന്ത പ്രവർത്തനം ആരംഭിച്ചു. പാമ്പനാർ സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലാണ് ആഴ്ച ചന്തയുടെ പ്രവർത്തനം

പീരുമേട് ഗ്രാമപഞ്ചായത്തും, കൃഷിഭവൻ, പാമ്പനാർ സർവീസ് സഹകരണ ബാങ്ക്,എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ഹരിതം ആഴ്ച ചന്ത പ്രവർത്തനം ആരംഭിച്ചത്. കർഷകരിൽ നിന്ന് സംഭരിക്കുന്ന നാടൻ പച്ചക്കറികൾ പൊതു വിപണിയിലെ വിലയെ ക്കാൾ കൂടുതൽ വില നൽകി കർഷകരിൽ നിന്ന് സംഭരിക്കുകയും പൊതുവിപണിയിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ് ഹരിതം ആഴ്ച ചന്തയുടെ പ്രത്യേകത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു ആഴ്ച ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കർഷക സംഘം പാമ്പനാർ മേഖലാ സെക്രട്ടറി എൻ. കെ ബിനുകുമാർ അധ്യക്ഷനായിരുന്നു.പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ, പാമ്പനാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി സിജിമോൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എ ജേക്കബ്, പഞ്ചായത്ത് അംഗം ആരോഗ്യമേരി, കൃഷി ഓഫീസർ മണികണ്ഠൻ, സി.ആർ സോമൻ, കെ എ ബദറുദീൻ, ബാങ്ക് ഡയറക്ടർ മുരുകൻ, എന്നിവർ സംസാരിച്ചു