കാഴ്ച മറച്ച് കാടുകൾ, . ഉപ്പുതറ കാപ്പിപ്പാറ റോഡിലൂടെയുള്ള വാഹന, കാൽനട യാത്ര ദുഷ്ക്കരം

ഉപ്പുതറ കാപ്പിപ്പാറ റോഡ് വീതികുറഞ്ഞതും, വളവും, കയറ്റിറക്കങ്ങളും നിറഞ്ഞതാണ്.ഈ റോഡിൻ്റെ ഇരുവശവും കാടുകൾ വളർന്ന് നിൽക്കുന്നത് കാരണം ഇതു വഴി വാഹനം ഓടിക്കുന്നത് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. കാട് വളർന്ന് റോഡിലേയ്ക്ക് പടർന്ന് പന്തലിച്ച് എതിരെ വരുന്ന വാഹനങ്ങൾ പോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്.വാഹനം വരുമ്പോൾ കാൽ നടയാത്രികർക്ക് ഒന്ന് മാറിനിൽക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ്.
പള്ളകാടിനുള്ളിൽ ഉഗ്രവിഷമുള്ള ഇഴജന്തുക്കളും വിഹരിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാണ്.കാടുകൾ വെട്ടി നീക്കാൻ നിരവധി തവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. റോഡിലെ കാടുകൾ വെട്ടി നീക്കാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.