കല്യാണത്തണ്ടിലെ ഭൂമിക്ക് കൈവശാവകാശ രേഖ: കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെത്തി അപേക്ഷ നല്‍കി ചന്ദ്രിക സുകുമാരന്‍

Sep 2, 2024 - 11:10
 0
കല്യാണത്തണ്ടിലെ ഭൂമിക്ക് കൈവശാവകാശ രേഖ: കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെത്തി അപേക്ഷ നല്‍കി ചന്ദ്രിക സുകുമാരന്‍
This is the title of the web page

ഇടുക്കി: പിഎംഎവൈ പദ്ധതിപ്രകാരം കട്ടപ്പന നഗരസഭയിൽ നിന്ന് അനുവദിച്ച വീട് നിർമിക്കാൻ കൈവശാവകാശ രേഖയ്ക്കായി കട്ടപ്പന കല്യാണത്തണ്ട് ഇറമ്പിൽ ചന്ദ്രിക സുകുമാരൻ, കോൺഗ്രസ് നേതാക്കൾക്കൊപ്പം വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി.

 ഭവന പദ്ധതി ഗുണഭോക്താവായ ചന്ദ്രികയ്ക്ക് രേഖകളില്ലാത്തതിനാൽ വീട് നിർമിക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിലുള്ള വീട് കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലാണ്. നാട്ടുകാർ വാങ്ങി നൽകിയ പടുത മേൽക്കൂരയിൽ വിരിച്ചാണ് മഴക്കാലം തള്ളിനീക്കുന്നത്. വീടും സ്ഥലവും കട്ടപ്പന വില്ലേജിൽ ബ്ലോക്ക് നമ്പർ 60ൽ ഉൾപ്പെട്ടതാണ്. 2020ൽ കൈവശാവകാശ രേഖ ലഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് വീട് നിർമാണം ആരംഭിക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വീണ്ടും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും വീടിരിക്കുന്ന സ്ഥലം പുറമ്പോക്ക് എന്നാണ് റവന്യു രേഖകളിലുള്ളത്. ഇതുകൊണ്ടുതന്നെ കൈവശ രേഖ ലഭിച്ചില്ല. പലതവണ മുഖ്യമന്ത്രി, കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. കഴിഞ്ഞദിവസം അഡ്വ. ഡീൻ കുര്യാക്കോസ് എംപിയും കോൺഗ്രസ് നേതാക്കളും ചന്ദ്രികയുടെ വീട് സന്ദർശിച്ചിരുന്നു.

തുടർന്നാണ് കോൺഗ്രസ് നേതാക്കൾക്കൊപ്പം തിങ്കളാഴ്‌ച വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചശേഷം തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. തുടർന്ന് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പാസാക്കി വേണം കൈവശാവകാശ രേഖ ലഭിക്കാൻ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow