തദ്ദേശ അദാലത്ത് 751 പരാതികൾ തീർപ്പാക്കി

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ ഇടുക്കി ചെറുതോണി ടൗൺ ഹാളിൽ നടന്ന തദ്ദേശ അദാലത്തിൽ751 പരാതികൾ തീർപ്പാക്കി. മൊത്തം 913 പരാതികളാണ് ലഭിച്ചത്. ഇതിൽ 689 പരാതികൾ അനുകൂലമായാണ് തീർപ്പാക്കിയതെന്ന് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 162 പരാതികൾ കൂടുതൽ പരിശോധനയ്ക്കായി മാറ്റി വച്ചു. 72 പരാതികൾ നിരസിച്ചു.
മാറ്റി വച്ച പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടികൾ സ്വീകരിക്കും. ഭൂപരിധി നിയമത്തിലെ ഭേദഗതിയുടെ ഭാഗമായി ചട്ടങ്ങൾ രൂപികരിക്കുന്നതോടെ അദാലത്തിൽ ഉന്നയിക്കപ്പെട്ട അനേക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി ചെയർമാൻ കെടി ബിനു, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം ലതീഷ് , തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയരക്ടർ ഡോ.സീറാം സാംബശിവറാവു എന്നിവർ പങ്കെടുത്തു.