ഓസാനാം സ്കൂളിൽ ഫ്രഡറിക് ഓസാനാമിൻ്റെ നാമ ഹേതുകത്തിരുന്നാളും അധ്യാപക ദിനാചരണവും നടന്നു

കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലേ വിവിധ യൂണിറ്റുകളായ എൻ എസ് എസ്, എസ് പി സി, സ്കൗട്ട് ആന്റ്ഗൈഡ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ മധ്യസ്ഥനായ ഫ്രഡറിക് ഓസാനാമിന്റെ നാമ ഹേതുക തിരുനാളും അധ്യാപക ദിനവും ആഘോഷിച്ചത്.
സ്കൂൾ മാനേജർ ഫാ.ജോസ് പറപ്പള്ളിൽ ഉത്ഘാടനം ചെയ്തു. അധ്യാപക ദിനത്തിന്റെ ഭാഗമായി എല്ലാ അധ്യാപകരെയും ആദരിച്ചു.സ്കൂളിന്റെ നാമ ഹേതുവായി വാഴ്ത്തപ്പെട്ട ഫ്രഡറിക് ഓസാനാമിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള വീഡിയോ പ്രദർശനം ശ്രദ്ധേയമായി.