ഇടുക്കി മെഡിക്കൽ കോളേജിന്റെ പ്രതിസന്ധികൾ പരിഹരിച്ച് ചികിത്സ തേടിയെത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാവുന്നില്ലന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആരോപിച്ചു

ഇടുക്കി മെഡിക്കൽ കോളേജിന്റെ പ്രതിസന്ധികൾ പരിഹരിച്ച് ചികിത്സ തേടിയെത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാവുന്നില്ലന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആരോപിച്ചു. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു ചേർക്കുന്നതുൾപ്പെടെ വലിയ നിസംഗതയാണ് അധികൃതർ വച്ചുപുലർത്തുന്നത് എന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് എം ജെ ജേക്കബ് ആരോപിച്ചു. ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് നേതാക്കൾ ആരോപണവുമായി രംഗത്തുവന്നത്.
ആരോഗ്യ മേഖലയിൽ ഇടുക്കി ജില്ലയോടുള്ള സർക്കാരിന്റെ അവഗണനയുടെ വലിയ ഉദാഹരണമാണ് ഇടുക്കി മെഡിക്കൽ കോളേജിന്റെ ഇപ്പോഴത്തെ സ്ഥിതി. വേണ്ടത്ര ഡോക്ടർമാരില്ല, മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ല. ചികിത്സ തേടി എത്തുന്നവരെ മറ്റിടങ്ങളിലേക്ക് റഫർ ചെയ്യുന്ന ആശുപത്രിയായി മെഡിക്കൽ കോളേജ് മാറി എന്നും , സംസ്ഥാന സർക്കാർ കുറഞ്ഞ നിരക്കിൽ കാൻസർ രോഗികൾക്കുള്ള മരുന്നുകൾ നൽകുന്ന പദ്ധതിയിലും ഇടുക്കി മെഡിക്കൽ കോളേജിനെ ഒഴിവാക്കി എന്നും നേതാക്കൾ ആരോചിച്ചു.
ജില്ലാ പ്രസിഡണ്ട് പ്രൊഫ: എം ജെ ജേക്കബ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ് വർഗ്ഗീസ് വെട്ടിയാങ്കൽ , മെഡിക്കൽ കോളേജ് വികസന സമിതി അംഗം ജോയി കുടക്കച്ചിറ, ജില്ലാ സെക്രട്ടറി കെ. കെ. വിജയൻ, വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് ഷിജോ ഞവരക്കാട്ട്, 'എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.