മലനാടിന്റെ മാമാങ്കമായ രാജകുമാരി ഫെസ്റ്റ് സെപ്റ്റംബർ 1 മുതൽ 22 വരെ

2023 -ൽ രാജാക്കാട് നടന്ന ഫെസ്റ്റിന് ശേഷം മലനാടിന്റെ മാമാങ്കത്തിന് ഈ വർഷം രാജകുമാരിയിൽ തിരിതെളിയുകയാണ്. പ്രതികൂല കാലാവസ്ഥ സൃഷ്ട്ടിച്ച പ്രതിസന്ധികൾ തരണം ചെയ്ത് ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് കാർഷിക ഗ്രാമമായ രാജകുമാരി.സെപ്റ്റംബർ 1 മുതൽ 22 വരെ രാജകുമാരി പഞ്ചായത്ത് മിനി സ്റ്റേഡിയം കുരുവിളസിറ്റിയിലാണ് ഫെസ്റ്റ് 24 നടത്തപ്പെടുക എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.കാർണിവെൽ ,കലാപരിപാടികൾ,സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി അണിയിച്ചൊരുക്കും. ഓണവും എട്ട് നോയമ്പ് പെരുന്നാളും ആഘോഷമാക്കുവാനാണ് സംഘാടക സമിതിയുടെ തീരുമാനം.രാജകുമാരി ഫെസ്റ്റ് ആരംഭിക്കുന്നതോടെ രാജകുമാരിയുടെയും സമീപ പഞ്ചായത്തുകളുടെയും വ്യാപാര ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയേകുമെന്നും സംഘാടക സമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.