പണം ഇടപാടിനെ ചൊല്ലി തർക്കം: സുഹൃത്തിനെ മർദ്ദിച്ച മൂന്നുപേർ പിടിയിൽ

Aug 29, 2024 - 15:12
Aug 29, 2024 - 15:17
 0
പണം ഇടപാടിനെ ചൊല്ലി തർക്കം: സുഹൃത്തിനെ മർദ്ദിച്ച മൂന്നുപേർ പിടിയിൽ
This is the title of the web page

ബുധനാഴ്ച ഉച്ചയോടെ സംഭവം.വായ്പയായി  വാങ്ങിയ 200 രൂപ തിരികെ ആവശ്യപ്പെട്ട യുവാവിനെ മർദിക്കുകയും സ്‌കൂട്ടർ തട്ടിയെടുക്കുകയും ചെയ്ത മൂന്നുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. നത്തുകല്ല് തെങ്ങുംമൂട്ടിൽ നിബിൻ സുബീഷ്(19), വലിയപാറ മുത്തനാട്ട്തറയിൽ ഗോകുൽ രഘു(21), എഴുകുംവയൽ കിഴക്കേചെരുവിൽ അക്ഷയ് സനീഷ്(21) എന്നിവരാണ് പിടിയിലായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുളകരമേട് ആലേപുരയ്ക്കൽ ശരത് രാജീവിനാണ് മർദ്ദനമേറ്റത്. ശരത് വായ്‌പയായി നൽകിയ 200 രൂപ തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു മൂവരും ചേർന്ന് മർദിച്ചത്. തുടർന്ന് ശരത്തിന്റെ സ്കൂട്ടറും തട്ടിയെടുത്ത് ഒളിപ്പിച്ചു. പൊലീസ് അന്വേഷണത്തിൽ ഇരട്ടയാർ അയ്യമലക്കടയ്ക്ക് സമീപം സ്കൂട്ടർ കണ്ടെത്തി. തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകൻ, എസ്ഐ എബി ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow