സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി തടസ്സപ്പെടും

Aug 29, 2024 - 13:21
 0
സെപ്റ്റംബർ ഒന്നാം തീയതി   ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി തടസ്സപ്പെടും
This is the title of the web page

 സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് വൈദ്യുതി മുടങ്ങുന്നത്. നെടുംകണ്ടം,വാഴത്തോപ്പ്,കട്ടപ്പന, വണ്ടൻമേട് എന്നീ സബ്സ്റ്റേഷനുകളിൽ ഓണത്തിന് മുന്നോടിയായിട്ടുള്ള പണികൾ നടക്കുന്നതിനാലാണ് 66 കെ. വി വൈദ്യുതി വിതരണം മുടങ്ങുന്നത് എന്ന് വാർത്താസമ്മേളനത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം ടോണി അറിയിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നാല് സബ്സ്റ്റേഷൻ പരിധിയിൽ വരുന്ന കട്ടപ്പന, നെടുങ്കണ്ടം,വണ്ടൻമേട് പൈനാവ്, ഇരട്ടയാർ,കാഞ്ചിയാർ, തൂക്കുപാലം എന്നീ സെക്ഷനുകളിൽ അന്നേദിവസം വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടും. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കട്ടപ്പന ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം ടോണി, എ എസ്‌ക് സി സജിമോൻ കെ ജെ , എ ഇ അനു തോമസ് എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow